Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Black Flag

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച് യു​വ​മോ​ർ​ച്ച പ്രവർത്തകർ

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​വു​മാ​യി യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​കൊ​ല്ല​ത്ത് എ​ത്തി​യ​പ്പോ​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​വ​മോ​ർ​ച്ച​യു​ടെ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്.

ബി​ജെ​പി​യും കേ​ന്ദ്ര സ​ർ​ക്കാ​രും രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് അ​മി​ത്ഷാ​യ്ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. സ​ഹ​ക​ര​ണ സം​രം​ഭ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം, മാ​താ അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​മി​ത് ഷാ ​കൊ​ല്ല​ത്ത് എ​ത്തി​യ​ത്.

ആ​ശ്രാ​മം മൈ​താ​ന​ത്ത് ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങി കു​ണ്ട​റ​യി​ലെ പ​രി​പാ​ടി​ക്ക് പു​റ​പ്പെ​ടു​മ്പോ​ഴാ​ണ് ബി​നു ചു​ള്ളി​യ​ലി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന വ്യൂ​ഹ​ത്തി​ന് മു​ന്നി​ലേ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ ചാ​ടി വീ​ണ​ത്. 'അ​മി​ത് ഷാ ​ഗോ ബാ​ക്ക്' എ​ന്ന മു​ദ്രാ​വാ​ക്യം വി​ളി​യോ​ടെ​യാ​യി​രു​ന്നു ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.

Latest News

Corehub Up